കരുണാകരനെ പരിപാലയമാം
കരുണാകരനെ പരിപാലയമാം
കമനീയ വിഗ്രഹാ കാർവണ്ണാ!
കലരും ദുഃഖം കടലിൽ നിന്നും
കരകയറ്റുമരുളുക ഗോകുലപാലാ.
മധുസൂദനാ, മുരളിവിലോലാ,
മാമക ഉള്ളത്തിൽ വിളയാടുമേ!
മോഹന രൂപാ, മൂരാരേ കണ്ണാ,
മായകളകറ്റി കാത്തീടുക ഞങ്ങളേ.
വേണുഗാനത്താൽ ആനന്ദമേകുന്നു
വൃന്ദാവന നന്ദന, ഹൃദയഹാരീ
നാരായണാ, നാരായണാ, ജയ ജയ!
നാളിനിയെന്തുവേണം, നീയുണ്ടെങ്കിൽ.
ജീ ആർ കവിയൂർ
11 01 2025
Comments