നിൻ മിഴിയിൽ സമുദ്രം
നിൻ മിഴിയിൽ സമുദ്രം
രാത്രിയുടെ ആഴത്തിൽ, നിൻ
മിഴികളിലെ സമുദ്രം വിളിക്കുന്നു.
ഓരോ തിരമാലയും,
പുതിയൊരു സ്വപ്നം കാട്ടുന്നു.
ഹൃദയത്തിൽ ഇന്നും ഒരു ആശയുണർന്നു
നിൻ ദർശനത്തിനായ് വഴികൾ തേടി
നിൻ ചിരിയുടെ സംഗീതം കേട്ട്,
എൻ സ്വപ്നങ്ങൾ പൂവിട്ടു .
നീ ഇല്ലാത്തൊരു ലോകം,
ശൂന്യമാക്കി ഓർമ്മകളിൽ മരിക്കുന്നു.
ജീ ആർ ഇന്നും നിന്നെ മാത്രം,
ഹൃദയത്തിൽ താലോലിക്കുന്നു
ജീ ആർ കവിയൂർ
14 01 2025
Comments