നിൻ കൃപയ്ക്കായ് പ്രാർത്ഥിക്കുന്നേൻ
നിൻ കൃപയ്ക്കായ് പ്രാർത്ഥിക്കുന്നേൻ
വിണ്ണിൽ നിന്നും
മണ്ണിലേക്ക് വന്ന
മിശിഹായേ നീയെൻ
ജീവന്റെ അപ്പവും
ദാഹത്തിൻ വീഞ്ഞും
ആത്മാവിന് ആശ്വാസവും
നീയല്ലോ യേശു നാഥാ
എന്നിലെ പാപങ്ങളെ
ഏറ്റു നീ നിത്യം ഞങ്ങളെ
നല്ല വഴിക്ക് നയിക്കും
നല്ലിടായ നാം തമ്പുരാനേ
നിൻ കൃപയ്ക്കായ്
പ്രാർത്ഥിക്കുന്നേൻ
ഹല്ലേലുയ ഹല്ലേലൂയ
വിശുദ്ധനാം നാഥാ നീ
ഞങ്ങൾക്കായ് ജീവിതം നൽകി
സ്നേഹത്തിൻ പ്രകാശം പരത്തി
ഞങ്ങൾതൻ കണ്ണിൻ കാന്തിയായ്.
മനസ്സിലുളള അഹന്തയകറ്റി
നിൻ സ്നേഹത്താൽ
ചേർത്ത് നിർത്തുന്നു.
മരണത്തിൻ നിഴലിടുക്കുമ്പോൾ
നിന്റെ വചനഘോഷങ്ങൾ
ജീവിതത്തിന് ദീപമായ്
കൂടെ നടന്നു തണലേകുന്നവനെ
സങ്കടത്തിൽ കരുണയായ്,
ഞങ്ങളെ കൈകൊണ്ട് പിടിക്കുന്നേ.
"നിങ്ങൾ ധൈര്യപ്പെടുവിൻ
എന്തെന്നാൽ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു" (യോഹന്നാൻ 16:33).
പ്രത്യാശയുടെ വെളിച്ചമായ്
എൻ പ്രിയനായ യേശു നാഥാ,
ഞാനിങ്ങനെ പിടിച്ചുനിൽക്കും
നിന്റെ കൃപാശ്രയത്തിനായ് ചൊല്ലുന്നു
ഹല്ലേലൂയ, ഹല്ലേലൂയ,
അനുദിനവും താങ്കൾളുടെ
മഹിമ വാഴ്‌ത്തപ്പെടെട്ടെ
ജീ ആർ കവിയൂർ
17 01 2025
Comments