മഹാകുംഭമേള : ഒരു പവിത്രയാർന്ന ഗാനം
മഹാകുംഭമേള : ഒരു പവിത്രയാർന്ന ഗാനം
ഗംഗയുടെ ഓളങ്ങളിൽ, ചരിത്രം ഒഴുകുന്നു,
യമുനക്കൊപ്പം , അത്ഭുതം മൊഴിയുന്നു.
സരസ്വതി മാതാവിന്റെ, അദൃശ്യ സഹായം,
മൂന്ന് നദികളുടെ, ദിവ്യമായ പ്രകാശം.
മഹാകുംഭമേള പവിത്രതയുടെ അനുഗ്രഹം
എല്ലാ മനസ്സുകളുടെ സ്വപ്നം, എല്ലാ ജനങ്ങളുടെ ആഗ്രഹം.
സാധു-സന്യാസിളുടെ, സംഗമം ഇവിടെ,
ധ്യാനവും തപസ്സും, ജീവിതം സാക്ഷാത്കരിക്കുന്നു.
ശിവന്റെ അനുഗ്രഹം, ഗംഗയുടെ ഒഴുക്ക്,
വിഷ്ണുവിന്റെ മഹിമയിൽ, ഓരോ പാതയും ചേർന്ന് പോകുന്നു.
ബ്രഹ്മവിൻ സൃഷ്ടിതൻ, അടയാളമിത്
ത്രിദേവന്റെ അനുഗ്രഹം, ഒരു സമൃദ്ധിയുടെ കഥ.
പാപങ്ങളുടെ നാശം, പുണ്യത്തിന്റെ ഒഴുക്ക്,
ത്രിവേണിയുടെ ജലം, മോക്ഷ തീർത്ഥം
ലോകം സന്ദേശം , സ്വീകരിക്കുന്നിവിടെ
വിശ്വാസങ്ങളുടെ സമുദ്രം, ആത്മ തരംഗം ഉണരുന്നു.
ജീ ആർ കവിയൂർ
13 01 2025
Comments