"സ്വപ്നങ്ങളുടെ കൽപ്പാതയിൽ"
"സ്വപ്നങ്ങളുടെ കൽപ്പാതയിൽ"
കിനാവിൻ ജാലകത്തിൽ നിന്നും
എത്തി നോക്കും നിലാ പുഞ്ചിരി
നിൻ മിഴികളിലെ തിളക്കം
മനസ്സിൻ മാനത്തെ നക്ഷത്രങ്ങൾ
പ്രണയമറിയിച്ചു മധുരമായി.
നീ എന്നിലുണ്ടെന്നോർക്കുമ്പോൾ
ഹൃദയത്തിലെഴുതിയ കാവ്യം പോലെ
സ്നേഹത്തിന്റെ ഗന്ധമുണർന്നു
ഓരോ ചുവടിലും യാഥാർത്ഥ്യമാകുന്നു.
അറിയാതെ നീ ചിറകു നീട്ടി പറന്നുവന്നു
സ്വപ്നങ്ങൾ തഴുകിയ കൽപ്പാതയിൽ
നീ എൻ ശ്വാസമായി മാറുമ്പോൾ
അനുഭവമാകുന്നു പ്രണയഗാനം.
ജീ ആർ കവിയൂർ
10 01 2025
Comments