പ്രണയകാവ്യം രചിച്ചു

പ്രണയകാവ്യം രചിച്ചു 

ധനുമാസരാവിൻ്റെ കുളിരലയിൽ
ഹിമവൽ പുത്രി മനോഹരി
ആരെയോ ധ്യാനിച്ചിരിന്നു നീ
ശശിശേഖരനെയോ നീലകണ്ഠനെയോ.

മഞ്ഞുമലകൾ കേളികാഴ്ചയായി
കൈലാസം മംഗളമണ്ഡപമായ്
ചന്ദ്രൻ മുടിയിൽ ജ്വലിച്ചു നിൽക്കുന്നു
ഗംഗ പ്രവഹിക്കും ശിവ ജടയിൽ നിന്നും.

ആകാശഗംഗ പെരുമഴയായി
പ്രീതിയുടെ വരം നൽകി ഭൂമിയോളം.
ശിവനും പാർവതിയും ചേർന്നിടുമ്പോൾ
പ്രണയകാവ്യം രചിച്ചു ലോകത്തിനായ്.

ജീ ആർ കവിയൂർ
11 01 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ