ഏകാന്ത ചിന്തകൾ 49

ഏകാന്ത ചിന്തകൾ 49 

ഇന്നലെകളെ മറക്കാം 
ഇന്നിൽ വിശ്വസിച്ചിടാം
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഒന്നിച്ചിടാം
ഉഷസ് അണയുവോളം കാത്തിരുന്നു ഓമനിച്ചിടാം

ഉപമക്കും ഉൽപ്രേഷക്കും സ്ഥാനമില്ല ജീവിതത്തിൽ
അത് കേവലം കാവ്യ ഭാഷയല്ലോ 
മനസ്സിൻ്റെ ഉള്ളിൽ നിറയുന്നത് പ്രണയമല്ലോ

സത്യമെന്നത് സ്നേഹത്തിൻ തലോടൽ 
സഹിച്ചിടാം സമ്മേളിച്ചീടാം
സായന്തനങ്ങൾ നമ്മുക്കുള്ളതല്ലോ
സാമീപ്യത്തിനായി കാത്തിടുന്നു

ഉലകത്തിൽ ഏറെ വേണം
ഉലയിൽ വെന്ത ഹൃദയങ്ങൾ 
ഉള്ളിലുള്ളതൊക്കെ പങ്കു വെക്കാൻ
ഉണ്മയാർന്ന വെണ്മ തിരിച്ചറിഞ്ഞിടുക

ജീ ആർ കവിയൂർ
27 01 2025
 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ