"നിൻ സ്മൃതി ജാലകം തുറക്കുമോ"
"നിൻ സ്മൃതി ജാലകം തുറക്കുമോ"
നിൻ സ്മൃതി ജാലകമൊന്നു
തുറന്നു നോക്കൂ , നാം പങ്ക് വച്ച
ദിനങ്ങളുടെ കുളിർമ ആവോളം
നുകരുമ്പോഴെക്കും മനസിനു സുഖം
നിൻ മന്ദസ്മേരത്തിൻ ചാരുതയാൽ
പിറന്ന അത്ഭുതമാകുന്നു പെട്ടന്ന്,
ചിറകു വിരിച്ചു പറന്നു വരും
വർണ്ണ വന ശലഭങ്ങൾ പ്രണയത്തിന്റെ തീരങ്ങളിലാകവേ.
ആ മനോഹര മൗനം കവിതയായി
നിന്റെ പേരിൽ വരച്ചിടും താളുകളിൽ,
ഓർമ്മകളുടെ കിനാവുപോലെ
വരികൾ എഴുതിടുന്നു ഇന്നും
ഹൃദയത്തിലുടനീളം സ്നേഹത്തിന്റെ താളമായി.
ജീ ആർ കവിയൂർ
07 01 2024
Comments