"മഞ്ഞുതുള്ളിയോടുള്ള പ്രണയം"
"മഞ്ഞുതുള്ളിയോടുള്ള പ്രണയം"
അറിയാതെ നീ വന്നെൻ
കിനാവിൻ്റെ വാതുക്കൽ
വന്നു മുട്ടി വിളിച്ചപ്പോൾ
ഓടി വന്നു തുറക്കുമ്പോഴേക്കും
നീയെവിടെയോ മറഞ്ഞുപോയ്
മനസ്സിലൊരു മഞ്ഞുതുള്ളിയായ്
മൗനത്തിൽ ഒരു ഗന്ധമായ്
ഒഴുകിയെത്തി കാഴ്ചകളിൽ
വഴിയിറങ്ങിയ സ്വപ്നമതിൽ
നിഴലെയായി നീ അകന്നു പോയ്
വരുമോ ഇനിയും, തേടുന്നു നിന്നെ
പ്രണയത്തിലൊരു ചിറകോടെ
മഴയിലൊഴുകി തിരികെയെത്തുമോ
കാറ്റിൻ ചുംബനം ചൊല്ലുമോ സ്നേഹമോ
സൂര്യകിരണമായ് തിളങ്ങുമോ വീണ്ടും
എൻ മനസ്സിൽ പ്രണയമുദ്രയായി
ജീ ആർ കവിയൂർ
15 01 2025
ജീ ആർ കവിയൂർ
15 01 2025
Comments