"മധുരസംഗീത സരിത"
"മധുരസംഗീത സരിത"
ത്യാഗരാജ പഞ്ചരത്ന
കീർത്തനം പാടും പുലർ വേളകളിൽ
മധ്യമമില്ലാതെ സ്വര
സ്ഥനങ്ങളാൽ ഒഴുകി വരും
മലയമാരുത രാഗ ഭാവമുണർത്തി
ചഞ്ചലമനം ആനന്ദപൂരിതമായ്
വേദഗാനങ്ങളിലെ ദീപ്തിയുമായ്
ആകാശമൊഴിയുന്ന സംഗീതമാം
ഭക്തിയുടെ താളം ഹൃദയ തട്ടിൽ
നിറയുമ്പോൾ മോക്ഷസാന്ദ്രമാകും
ഈ ദിവ്യാനുഭൂതി മനസിലേക്ക് ഒഴുകി
ജീവിത സരിതയിൽ സാന്ത്വനമേകും
ജീ ആർ കവിയൂർ
13 01 2025
Comments