ഓർമ്മകളുടെ മൗനം
ഓർമ്മകളുടെ മൗനം
നിന്നോർമ്മകളാൽ തീർക്കുമൊരു
വസന്തത്തിൻ സുഗന്ധമോ
രതി പരാഗണമോ അറിയില്ല
കോകിലം പാടും വിരഹാർദ്ര ഗാനമോ.
നിന്റെ കരുതലിന്റെ താളങ്ങളിൽ
ഒളിയുന്നതോ എന്റെ സ്വപ്നങ്ങൾ
കാറ്റിൽ വിരിഞ്ഞൊരു മൗനാനുരാഗമോ
അനുഭവിക്കുമിവിടെ എൻ മനം.
മിഴി തുറക്കും നേരത്തായ്
സന്ധ്യ നിലാവിൻ ചാരു ചിത്രം
അറിയാതെ വന്നൊരു സ്വപ്നസ്മൃതി
മുന്നിൽ തെളിയും പ്രണയ പ്രതീക്ഷകളോ.
ജീ ആർ കവിയൂർ
10 01 2025
Comments