നിത്യ സ്നേഹത്തിന്റെ സംഗീതം"
നിത്യ സ്നേഹത്തിന്റെ സംഗീതം"
താളം പിടിക്കുന്നു
പാട്ടിന്റെ ഈരടികളാൽ
ഹൃദയതാളത്തിൻ
ദുന്ദുഭിയാൽ
രാധാ ഗീതരസം
സന്ധ്യനേര ചാരുതയിൽ
കൃഷ്ണവേണു മാധുര്യം
മാനസതണലിൽ പകരും
താളം പിടിക്കുന്നു
പാട്ടിന്റെ ഈരടികളാൽ
ഹൃദയതാളത്തിൻ
ദുന്ദുഭിയാൽ
നിന്നെ തേടിയൊരു
മീട്ടൽ ഹൃദയത്തിൻ തന്തിയിൽ
അവകാശി നീയല്ലോ, കേശവ
ഓര്മ്മകളാൽ നിറഞ്ഞ
പ്രേമഗാഥകളാൽ
വേദ താളമാകുന്നു നീ
താളം പിടിക്കുന്നു
പാട്ടിന്റെ ഈരടികളാൽ
ഹൃദയതാളത്തിൻ
ദുന്ദുഭിയാൽ
കാളിന്ദി തീരത്ത്
കാണും പ്രണയം
നിത്യസ്നേഹത്തിന്റെ സാക്ഷ്യമായി
കണ്ണാ നീ കടൽതുല്യ സ്നേഹത്താൽ പരക്കും
ഭക്തഹൃദയം നിറയ്ക്കുന്നു വല്ലോ നാമ സങ്കീർത്തനത്താൽ!
ജീ ആർ കവിയൂർ
09 01 2025
Comments