"ഓർമ്മകളുടെ പ്രണയാക്ഷരങ്ങൾ"

"ഓർമ്മകളുടെ പ്രണയാക്ഷരങ്ങൾ"


നിന്നെക്കുറിച്ചു തിരക്കി 
ഞാനാ വറ്റിയ പുഴയോട് 

കൊഴിയാൻ ഒരുങ്ങും ഇലയോട് 
കാറ്റിനെ കാത്തിരിക്കും മരങ്ങളോട് 

ഏകനായി പാടുവാനൊരുങ്ങും 
കുയിലിന്റെ പാട്ടിനു കാതോർത്ത് 

രാവിൽ ശ്രുതി മീട്ടുവാനൊരുങ്ങും 
മണ്ഡൂപങ്ങളോടും ചീവിടിനൊടുമായി 

കണ്ടില്ല അറിഞ്ഞില്ല അവരാരും 
നിന്നെ കുറിച്ച് ,ഇനിയാരോടു ചോദിക്കും 

പരതി ഞാനെന്റെ ഓർമ്മ പുസ്തകത്താളിലായി സഖി 

കണ്ടു പറഞ്ഞതൊക്കെ 
പണ്ടത്തെപ്പോലെ ഞാനറിവു

എന്നുമെന്റെ വരികളിൽ മയങ്ങും 
പ്രണയങ്ങളാൽ മധുര നോവായി മാറുന്നു 

നിന്റെ ഓർമ്മകളാൽ നിറഞ്ഞു
ഞാൻ എഴുതിയ വരികളിലൊരു താളമുണ്ട്

മന്ദമിഴി നിശകളിൽ ഒഴുകി
നീണ്ടുനിൽക്കുന്ന പകൽ സ്വപ്നങ്ങൾ

മിഴികളിൽ മൂടി നിനവുകൾ
മറക്കുവാനാവാത്ത തീരങ്ങൾ

നീ എന്നിലൊളിച്ച സ്നേഹമാം
സ്വച്ഛമഴവില്ലിന്റെ ചാരുതയായി

ഓർമ്മകളുടെ നിഴലിൽ ഞാനിന്നും
കവിതയായി നിന്നെ തേടുന്നു, സഖി!


ജീ ആർ കവിയൂർ
31 01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ