മകരസംക്രാന്തിയുടെ പ്രയാണം

മകരസംക്രാന്തിയുടെ പ്രയാണം

സൂര്യൻ്റെ കിരണങ്ങൾ, പുതിയ പ്രകാശം പരത്തി,
മകരസംക്രാന്തി ഉത്സവം, സന്തോഷം വിതറുന്നു.
എള്ളിൽ പൊതിഞ്ഞ ശർക്കര രുചി, നാവിൽ മധുരിമ,
പട്ടങ്ങൾ പറക്കുമ്പോൾ, സ്വപ്നങ്ങൾ ആകാശത്തിലേക്ക് ഉയരുന്നു.

പൊങ്കലിൻ്റെ മഹിമ, പാടങ്ങളിലെ ധ്യാന്യ ശേകരം,
പ്രകൃതിയുമായി, എല്ലാ ജീവജാലങ്ങളും സന്തോഷത്തിൽ
കേരളഭൂമി, ശബരിമലയുടെ പുണ്യം,
മകരജ്യോതിയുടെ പ്രകാശം, ഭക്തിയുടെ പ്രയാണം.

ലോഹ്‌ഡിയുടെ അഗ്നി, ജീവിതത്തെ ഉണർത്തുന്നു,
ബാംഗ്രാവിന്റെ താളം, ഹൃദയങ്ങളിൽ സന്തോഷം പകരുന്നു.
ബിഹൂവിന്റെ നിറങ്ങൾ, അസമിന്റെ സംഗമം,
പുതുവിൽക്കയുടെ ആഘോഷം.
ഭാരതഭൂമിയിൽ ആഹ്ലാദം അലറുന്നു,
മകരസംക്രാന്തി നാളിൽ.

ജീ ആർ കവിയൂർ
14 01 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ