മിഴികളിലെ പ്രണയം ( ലളിത ഗാനം )
മിഴികളിലെ പ്രണയം ( ലളിത ഗാനം )
കുളിരുള്ള ഓർമ്മകൾ
കനവ് കണ്ടു കിടക്കും
നിൻ കരളിലെ നോവുപാട്ട്
കേട്ടറിഞ്ഞു ഞാൻ കേട്ടറിഞ്ഞു
നീ പറഞ്ഞുവോ, ഞാൻ കേട്ടുവോ?
നീ പറയാതെ എങ്ങിനെ,ഞാൻ അറിഞ്ഞു?
മിഴികളിൽ നിറഞ്ഞ സ്വപ്നങ്ങളറിഞ്ഞു
ഞാനായ് നിന്നിലേയ് അലിഞ്ഞു പോയി
ഒരുനാളെന്നെ നീ ചുംബിച്ചോ?
ഞാനൊരു വാക്കും പറയാതെ നിന്നോ?
പ്രണയം പാട്ടായി തീർന്ന നേരം
നിൻ മിഴികളിലെ പ്രണയം ഞാനറിഞ്ഞു
ജീ ആർ കവിയൂർ
22 01 2025
Comments