മായുന്നില്ല മറക്കുന്നില്ല
മായുന്നില്ല മറക്കുന്നില്ല
നളചരിതം നാലാദിനത്തിൽ
നാണത്താൽ തൂണിനു ചാരി നിന്ന
നിന്നെ കണ്ട നാളിൻ്റെ ഓർമ്മയിലിന്നും
മനസ്സൊരു ഹംസമായ് മാറുന്നുവല്ലോ
ഹൃദയത്തിൻ താളപ്പെരുക്കത്തിൽ
പാടുമ്പോൾ ഞാനെന്നെ മറക്കുന്നുവല്ലോ
നീ ദമയന്തിയും ഞാനൊരു നളനായും
കാലത്തിൻ പ്രഹേളികയോ പ്രതികാരമോ
ആട്ടവിളക്കിൻ്റെ തിരി താഴുവോളം
നിൻ മിഴികളിലേ കരിമഷി പടരുവോളം
എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ തിരശ്ശീലയിൽ
ഇന്നും ആ ചിത്രം മായുന്നില്ല മറക്കുന്നില്ല
ജീ ആർ കവിയൂർ
21 01 2025
Comments