പ്രണയസ്വരങ്ങളുടെ സാന്ദ്രത"

പ്രണയസ്വരങ്ങളുടെ സാന്ദ്രത"

വസന്തത്തൻ പൂമണവും
ഗ്രീഷ്മത്തിൻ ചുടുനിശ്വാസവും
ശിശിരത്തിൻ്റെ കുളിരുമ്മയും 
വർഷത്തിൻ ഹർഷമാർന്ന നനവും

നിന്നോർമ്മകൾ നൽകും നിലാവും
മധുരനോവു പകരും തെന്നലും
മർമ്മരമാർന്ന മൊഴികളിൽ
അക്ഷരം പകരുമനുരാഗവും

ചന്ദനവീചികൾ തലോടി വരും നേരം
ഹൃദയം നിറയുമീ ഭാവസാന്ദ്രമായ്
മിഴികളിൽ പതിയുമൊരു സ്വപ്നം
ജീവിതത്തിൻ വഴിതെറ്റിയ നിമിഷങ്ങൾ.

പ്രണയസ്വരമേ, നീ തീർത്ത വരികൾ
മനസ്സിൽ ഓളങ്ങൾ തീർക്കുന്നൊരു രാവിൽ
നിനവായി അലിഞ്ഞു നിറയും താളങ്ങളിൽ
ഗാഥകളായി മൗനം പകരും നാളങ്ങളിൽ.

ജീ ആർ കവിയൂർ
26 01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ