വാർത്തിങ്കളെ
വാർത്തിങ്കളെ
എൻ വിരിമാറിൽ
ചാഞ്ഞു മയങ്ങാൻ
പോരുന്നോ പൊൻ തിങ്കളേ
നിൻ ചിരിയിൽ മയങ്ങി ഉണരും
മേടപ്പുലരി വരികയായ്
കർണ്ണികാരം പൂത്തുലഞ്ഞുവോ
മനസ്സിനകോണിലായ്
തുയിലുണർത്തി പാടുന്നു
പൂങ്കിയിലിൻ നാദലയത്താൽ
മാറ്റൊലിക്കൊള്ളുന്നു
പുഞ്ചിരി പൂത്തിരി തിളക്കം
വിഷു കൈനീട്ടത്തിലായി
വരിക വരിക നീ
വാർത്തിങ്കളെ വന്നു
ചായുക നിഴലായി തണലായ്
എൻ വിരിമാറിൽ പ്രിയതേ
ജീ ആർ കവിയൂർ
01.03.2021
Comments