പൊഴിക്കണോ കണ്ണുനീർ
പൊഴിക്കണോ കണ്ണുനീർ
കല്ലും കട്ടയുമല്ലെൻ ഹൃദയം
എന്തേ നോവറിയാതെ പോവണം
ആരും ദ്രോഹിക്കാതെ ഹൃദയത്തേ
ഇനി പൊഴിക്കണോ വീണ്ടും കണ്ണുനീർ
ക്ഷേത്രമോ അതോ മറ്റു
ആരാധനാലയങ്ങളോ
ആരുടെയോ പടിപ്പുരവാതിലിലോ
ഇവിടെ കാത്തിരിക്കണം നിന്നേ
എന്തിനു പ്രേരിപ്പിക്കണം മറ്റുള്ളവർ
പോകുവാനായി അവിടേക്കായ്
സൂര്യാംശുവും ചന്ദ്രകാന്തവും
നക്ഷത്ര തിളക്കങ്ങളുമെല്ലാം
ഉണ്ടല്ലോയീ ഹൃത്തടത്തിലായ്
ഗൂഢമായതോന്നുമല്ലല്ലോയീ
സ്വയമറിയുന്നു വികാരങ്ങളേ
വിനിമയം നടത്തുന്നു എന്നുള്ളകം
ജീവിത നയങ്ങളിളൊക്കെ
സുഖ ദുഃഖ സംമിശ്രിതമല്ലോ
അന്ത്യമാം സത്യമറിയും വരേ
വിമോചിതനാവുക എങ്ങിനേ
സ്നേഹമെന്നത് ഭാരമേന്തിയ
ശ്രേഷ്ഠമായ ചിന്തകളല്ലോ
വേറെന്തു സുഖാസക്തി കഷ്ടം
എന്തിനീ പരീക്ഷണവും ശത്രുതയും
വഴികളനേകമുണ്ടെങ്കിലും
ചെന്ന് ചേരുവതു നിത്യതയിൽ
ഉള്ളിന്റെ ഉള്ളകമറിയുക
സത്‌ചിത് ആനന്ദമറിയുക
കല്ലും കട്ടയുമല്ലെൻ ഹൃദയം
എന്തേ നോവറിയാതെ പോവണം
ആരും ദ്രോഹിക്കാതെ ഹൃദയത്തേ
ഇനി പൊഴിക്കണോ വീണ്ടും കണ്ണുനീർ
ജീ ആർ കവിയൂർ
14 .03 .2021
Comments