എന്റെ പുലമ്പലുകൾ - 90

 എന്റെ പുലമ്പലുകൾ - 90 



ഈ ജീവിതകാലം സര്‍വ്വരും

സ്നേഹിക്കുന്നാരയോ  

മരിച്ചു മണ്ണാകിലും നിന്നെ 

പ്രണയിക്കുന്നിതാ ഞാനും  


എന്നുമുതലാണോ കണ്ടുമുട്ടിയതന്നേ 

അത് കൃത്യമായ് ബോധ്യമായിരുന്നു 

പ്രണയിക്കാനും പ്രണയിക്കപ്പെടുവാനും 

ഈ ജീവിതമെന്നത് വളരെ കുറവല്ലോ


ചിന്തേരിട്ടു മിനിക്കുക ഓർമ്മകളെ

ചിതയെടുക്കുമവസാന നേരമായെങ്കിലും  

പങ്കുവെക്കുകയീചിന്തതൻ നോവിനേ 

ഒരിക്കലെങ്കിലുമറിയട്ടെയീ ലോകം 


അവസാന ശ്വാസം വരേക്കുമീ ഞാനെല്ലാം  

നിനക്കായ് സമർപ്പിച്ചിരുന്നുവെന്നറിക  

മരിക്കുന്നുയെത്രമേൽ  നിനക്കായിന്നും 

അതമേൽ പ്രണയിക്കുന്നു നിന്നെ സഖേ    


പ്രാപ്യമാമോർമ്മ ചിമിഴിൽ നിന്നും 

പ്രതിധ്വനിക്കട്ടെ എന്റെ ഗീതികൾ 

പ്രാണനേക്കാളും അമൂല്യമായി വേറെന്ത്  

പ്രണയിക്കുന്നു നിന്നെ ഞാൻ മരിച്ചാലും 


നിന്നെ സൂക്ഷിച്ചിരിക്കുന്നു ഹൃദയത്തിൽ 

മിടിക്കുന്നുണ്ടെപ്പോഴും ധമനികളിൽ 

എങ്ങിനെ ഞാൻ വേർപെടുത്തും നിൻ നാമം

എന്റെ മനസ്സിൻ സുവർണ്ണ ചിത്രങ്ങളിൽ  


മോഷ്ടിച്ചെടുത്തു എന്നിൽ നിന്നും നിന്നെ 

മോചന ദ്രവ്യമാണ് ഭാഗ്യമാണ് നീ എന്നിൽ 

നിധിയായി നിൻ പ്രണയത്തിന്റെ ലഹരിതൻ

സൂക്ഷിപ്പുകാരാനല്ലോ എന്നുമെന്നും ഞാൻ 

   

പ്രകാശമാനമായി ഉണർത്തുന്നു 

എന്നിലെന്നും നിൻ പദചലനങ്ങൾ  

സാമീപ്യ സുഗന്ധമെന്നിൽ മൃദുലമാം  

അനുഭൂതി പടർത്തുന്നു പ്രണയം 


വസന്തമെന്നിൽ വീണ്ടും വിരുന്നു വരുന്നു 

മൗനം പുഷ്പിക്കുന്നു രക്ത പുഷ്പങ്ങളെന്നിൽ 

ഇത് മായായോ മിഥ്യയോ അറിയില്ലേ

ഇതാണോ പ്രണയമെന്ന മധുര വേദന 


ഈ ജീവിതകാലം സര്‍വ്വരും

സ്നേഹിക്കുന്നാരയോ  

മരിച്ചു മണ്ണാകിലും നിന്നെ 

പ്രണയിക്കുനിതാ ഞാനും


ജീ ആർ കവിയൂർ

02 .03 2021 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “