കഴിയാമോമലേ

 കഴിയാമോമലേ


അഴകിനിയും പൊഴിഞീടാം

അലകളായ മനസ്സിൻ  തീരത്ത്

തിരകളായിരം വന്നു പോകിലും

തിരിച്ചറിഞ്ഞീടുകയീ പ്രിയകരമാം


മൊഴികളിം കവിതകളായിരം

മുല്ലമൊട്ടിൻ വലുപ്പത്തിൽ തീർക്കും 

സുഗന്ധമേറും പ്രണയാക്ഷരങ്ങൾ

ഒരുക്കുന്നു നിത്യം നിനക്കായി 


മഴയൊക്കെ മായുമല്ലോ

മിഴിയൊക്കെ കുണ്ടിലാണ്ടാലും 

മൊഴിയുന്നുണ്ട് ഇടനെഞ്ചിലൊരു 

മിടിക്കും ഹൃദയമീ വഴിമുട്ടി 

നിൽക്കുമീ ദേഹത്ത് 


പിടയ്ക്കുന്നൊരു മനസ്സുണ്ട് 

മടിക്കാതെ വന്നീടുകയരികിൽ

ഇനിയുമുണ്ടേറെ ദിനങ്ങൾ  

ദീനമറിയാതെ കഴിയാമോമലേ 


ജി ആർ കവിയൂർ 

07.03.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “