വിരഹമേ - ഗസൽ

 വിരഹമേ - ഗസൽ 


ആ ആ ആ ആ 

നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ 

കരയുവാനൊന്ന് പൊട്ടിക്കരയുവാൻ മാത്രം 

കരയുവാനൊന്ന്  പൊട്ടിക്കരയുവാൻ മാത്രം 


കണ്ണുനീരില്ലല്ലോ കണ്ണുനീരില്ലല്ലോ വിരഹമേ

നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  


ഇങ്ങനെ നീ വിട്ടകന്നു പോകുകിൽ 

നെഞ്ചിനുള്ളിൽ നിന്നും മിടിക്കും ഹൃദയമേ 

നീയാണ് സത്യം ഞാനെത്ര നോവുന്നുണ്ടന്നോ 

നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  


ഞാൻ നേടിയെടുത്തത് വെറും വാക്കും 

വരികളുമല്ലോ ഇത് നോവിൻ ഗസലല്ലോ 

നിലാവില്ലാ രാവിന്റെ പ്രകാശമല്ലോ നീ 

നിലവിളക്കു കത്തും തിരിനാളം പോലെ .


ആ ആ ആ ആ 

ആ ആ ആ ആ 


നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ 

ഓർമ്മകൾ അരങ്ങേറുന്നു 

മനസ്സിൻ വേദികയിലായ് 

വന്നു നീ സാന്ത്വനമായി 

വന്നു നീ സാന്ത്വനമായി 

എന്നിട്ടുമെന്തേ പിണങ്ങി പോകുന്നു 

നോവിന്റെ തുരുത്തിലാക്കിയെന്നെ 



നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ

കരയുവാനൊന്ന്  പൊട്ടിക്കരയുവാൻ മാത്രം 

കരയുവാനൊന്ന് പൊട്ടിക്കരയുവാൻ മാത്രം 

കണ്ണുനീരില്ലല്ലോ കണ്ണുനീരില്ലല്ലോ വിരഹമേ

നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ 

പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  


ആ ആ ആ ആ 

ആ ആ ആ ആ 

ആ ആ ആ ആ ആ 


ജീ ആർ കവിയൂർ 

15 .03 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “