ഞാനാരുമല്ല ..
ഞാനാരുമല്ല ..
ഓരോ ഇഷ്ടഗാനങ്ങൾക്കും
പിന്നിൽ ഒരിക്കലും പറയാത്ത
കഥകൾ ഒളിച്ചിരിപ്പുണ്ടല്ലോ
ആഗഹങ്ങൾ കടിഞ്ഞാൺ ഇല്ലാത്ത
കുതിര പോലെ ആണെന്നല്ലോ
കൊതിച്ചു നിൻ ചുണ്ടുകളാവാൻ
സ്വയം ചുംബനമെൽക്കാമല്ലോ
ഒരു ചെറു കാറ്റലയായിവന്നു
ഹൃത്തടത്തിലലിഞ്ഞു ചേരാൻ
അതിലൊരു കൂടുകൂട്ടാൻ
കൊക്കൊരുമ്മിയിരിക്കാൻ
നിൻ മിഴിയിണകളിലെ
കണ്മഷിയാൽ ചാലിച്ച്
എൻ വാക്കുകൾ വരികളായി
മഹാ കാവ്യങ്ങളൊരുക്കിടാൻ
നിൻ സ്വപ്നങ്ങളിൽ വിരിയും
പ്രണയ പുഷപങ്ങളാലൊരു
മാല കോർത്തു വരവേൽക്കാം
പ്രണയ വസന്തത്തെ പ്രിയതേ
പറയാനിനി വാക്കുകളില്ല
പഞ്ചശരനല്ല ഞാനൊരു
പരവശനുമല്ല കേവലം
പാഴ് മുളം തണ്ടെന്നറിക നീ
ജീ ആർ കവിയൂർ
20 .03 .2021
Comments