ദേവീസ്തുതി ദളങ്ങൾ - 8

 ദേവീസ്തുതി ദളങ്ങൾ - 8    


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം -  8 


ഹുത് പൂജിതേ ഹൈമേ 

ഹൃദയവാസിനി ഹിമവൽ പുത്രി 

ഏകാന്തത്തിൽ വന്നു വരം തരുവോളേ 

ഏകാന്തമാം പ്രളയത്തിങ്കൽ പൂജിതേ 


ഓം ഏകാന്തപൂജിതായൈ നമഃ 36 


സർവാതിശായിയായ് 

സർവത്രയ കാന്തിമതി 

സകലസംപൂജിതേ 

സർവ്വേശ്വരി നീയേ ശരണം 


ഓം ഏധമാനപ്രഭായൈ നമഃ 37 


അനേക ജഗത്തുക്കളേ 

ആശിർവദിക്കുവോളേ

ഈശ്വരി ഈസ്വരം കേൾക്കുവോളേ 

ഇഷ്ട സിദ്ധികൾ നൽകിയാനുഗ്രഹിക്കുവോളേ 


ഓം ഏകദനേകജഗദീശ്വര്യൈ നമഃ  38 


അനിതര സാധാരണന്മാർക്കു 

അറിഞ്ഞു സർവ്വ ഗുണങ്ങളേ കുവോളേ 

മന്ത്ര ദേവതാരരൂപിണിയമ്മേ 

മഹിമാതിശയം വർണ്ണിപ്പാൻ വാക്കുകളില്ലയമ്മേ 


ഓം ഏകവീരാദി സംസേവ്യായൈ നമഃ 39 


അഖണ്ഡ ചൈതന്യയായ് ഇരിപ്പോളേ 

പരദേവതേ ധ്യാനിക്കുന്നേൻ 

പ്രഭാപൂരമായ് ഉള്ളിൽ വിളങ്ങുവോളേ 

ഏകമായ് ഏകാന്തമായ് ഉള്ളിൽവിളങ്ങുവോളേ 


ഓം ഏകപ്രാഭവ ശാലിന്യൈ നമഃ 40 


ജീ ആർ കവിയൂർ 

27   .03 .2021 


300 / 5  = 60 ശ്രുതി ദളം - 8   / 60   


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “