എല്ലാമൊരു കാത്തിരിപ്പ്
എല്ലാമൊരു കാത്തിരിപ്പ്
ഇല്ല പുഞ്ചിരിക്കുവാനൊരു തോന്നൽ
ഇല്ല കണ്ണുനീർ പൊഴിക്കുവാനും
നിന്നെ മറക്കാൻ തോന്നുന്നില്ലെങ്കിലും
മറക്കുന്നതല്ലേ നിനക്കേറെ ഇഷ്ടം
വെറുക്കപ്പെടുന്നതല്ലേ ഉത്തമം
വെറുതെ എന്തിനു തൊന്തരവ്
വച്ചു രാധനക്കായിയുണ്ടല്ലോ
കാർ വർണ്ണന്റെ വിഗ്രഹം
ശിംശപ വൃക്ഷ ചുവട്ടിൽ രാമനായി
പിന്നെന്തിനു വിരഹിണിയാകണം
പ്രജാപവാദത്തിൻ പേരിലായി
അഗ്നി സാക്ഷിയാകുന്നതെന്തിന്
ചിരിക്കുന്നു നിന്റെ കണ്ണുകൾ
കരയുന്നതും അവകളല്ലോ
ആ പുഴയിൽ ഞാനൊന്ന്
മുങ്ങി നിവരാനാഗ്രഹിക്കുന്നു
വെയിലേറ്റു മഴയേറ്റ്
കാത്തു നില്‍ക്കുമാ
വെണ്ണക്കല്ലില്‍ തീര്‍ത്തൊരു
ശില്പ്പമേ വേള്‍ക്കാന്‍ വരും
നിന്നെയി നില്‍പ്പില്‍
വഴികണ്ണുകള്‍ക്കൊരാ
ആശ്വസമായിതാ വരാതിരിക്കില്ലൊരു
മീരയും രാധയുമൊക്കെ ..!!
ജീ ആർ കവിയൂർ
20 .03 .2021
Comments