നീയെന്ന കാവ്യം
നീയെന്ന കാവ്യം
നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തു
മൗനത്തിനു ഗന്ധമേറെ ..
നിന്നിലായി മിടിക്കും
ഹൃദയ താളത്തിനു ഹൃദന്തം ..
നിന്‍ കരവലയത്തിന്റെ
ചൂടെറ്റു മയങ്ങുന്ന രാവും ..
നീ ഉള്ളപ്പോള്‍ അറിഞ്ഞില്ല
ഊരുവിലക്കുകളുടെ നൊമ്പരം ..
നീയൊരു തണല്‍ മരം
അതില്‍ പൂക്കും പുഷ്പം ഞാനും ..
ആകാശക്കുടക്കീഴിൽ നാം ഇരുവരും
സഞ്ചരിക്കുന്നു മറിയതെ എവിടേയോ
നിന്നെ കണ്ടു തിളക്കമേറും നക്ഷത്രങ്ങളെ
കാണുമ്പോൾ മറവിയുടെ നിഴലകലുന്നുവല്ലോ
അകലെ നിന്നും ഉണർന്നു പാടും
വേണുനാദങ്ങളിൽ നിൻ ശ്രുതി
കേൾക്കുന്നുണ്ട് നിൻ നാദ ധ്വനികൾ
കാതിൽ മാറ്റൊലിയായ് കുയിൽ പാട്ടുകളിൽ
നിൻ നോപുര ധ്വനികൾക്കായ്
ചെവി വട്ടം പിടിക്കയറുണ്ട് ഇന്നും
മനം നിറയെ കാണുന്നുണ്ട് നിൻ നൃത്തം
മാനം കണ്ടാടും മയിലാട്ടങ്ങളിലോക്കെ
മാരിവിൽ കാവടി കണ്ടു ആടാൻ
മനം തുടിക്കുന്നുണ്ട് സ്വപ്നങ്ങൾ
എന്നില്‍ നിറയും കിനാക്കളില്‍
നിൻ രൂപമത്രയും പകര്‍ത്താന്‍ വര്‍ണ്ണങ്ങളില്ല
ഓർമ്മകളുടെ പദചലനങ്ങളേറ്റു
നടന്നു തീർത്ത മൺതരികളെ നോവുന്നുവോ
എവിടെ തിരിഞ്ഞൊന്നു നോക്കുകിലും
നീയാണ് നീയാണ് എന്നില്‍ നിറയുന്നത്
ഞാന്‍ ചലിപ്പിക്കും തൂലികയില്‍ നിന്നെ
കുറിച്ചുള്ള മധുരാക്ഷരത്താല്‍ വിരിയും കാവ്യമിതല്ലോ ..!!
ജീ ആർ കവിയൂർ
18 .03 .2021
Comments