കവിയൂർ - കോട്ടൂർ കോട്ട
കവിയൂർ - കോട്ടൂർ കോട്ട
കേട്ടതൊക്കെ സത്യമാവണമെന്നില്ല
കവിയൂരിലെ പ്രാചീന കഥകളിലേക്കൊന്നു
തിരികെ നടക്കാമിനിയുമറിയുവാനുണ്ട്
ഏറെ യുഗങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ
കവിയൂരിലെ കോട്ടൂരിലേക്ക്
പോയിടാമിനിയൽപ്പനേരം
കോട്ടകൊത്തളങ്ങളുണ്ടായിരുന്നു പണ്ട്
കേട്ടറിവിനുമണ്ടോരു സുഖമെന്നു പറയാം
കോട്ടൂരിലെ തിരുനെല്ലിയിലായ്
കച്ചയും കെട്ടി പടനയിച്ചോരു നായിക
കറുത്ത മിഴികളും തൊണ്ടിപ്പഴച്ചുണ്ടുകളുമായി
കാർകൂന്തലഴിച്ചിട്ടാൽ പാദം വരേക്കും
കറുത്തതെങ്കിലും സുന്ദരിയവളേ
കാമിച്ചിരുന്നു പലരുമെങ്കിലുവളാരോടും
കാണിച്ചിരുന്നില്ലയടുപ്പമെങ്കിലുമൊരു നാൾ
കറുത്ത ബലിഷ്ഠനായ സുമുഖനായൊരു പടയാളി
കവർന്നെടുത്തവളുടെ ഹൃദയത്തുടിപ്പുകളെ
കണ്ണും കണ്ണും കഥ പറഞ്ഞു പലവട്ടം
കൈമാറിയവർ ഹൃദയങ്ങൾ തമ്മിൽ
കഴുത്തിനും ചുണ്ടിനും ചൂടേറി
കവിത വിരിഞ്ഞു നിമ്‌ന്നോന്നോന്നതങ്ങളിൽ
കൈയും മെയ്യുമൊന്നായി
കാണാതിരിക്കവയ്യെന്നായി
കാലങ്ങളിങ്ങനെ കടക്കവേ
കണ്ടില്ലൊരു നാളിരുവരെയും
കണ്ടൊരു നാളതാ കോട്ട വെളിയിലെ
കാട്ടിലായ് വെട്ടേറ്റു കരുവാളിച്ചു
കരിലകൾ മൂടി കരയാനാവാതെ
കിടക്കുന്നു കമിതാക്കളിരുവരും
കരുതിക്കൂട്ടി കഴുത്തറുത്ത നിലയിൽ
കണ്ടിരുവരുടെയും മൃതദേഹങ്ങൾ
കദനകഥയുടെ പിറകിലെന്തെന്നു
കേട്ടു പല കഥകളും കോട്ട കൈയ്യേറുവാൻ
കാപാലികനാം മല്ല രാജ്യത്തെ
ക്രൂരനാം കർണ്ണകന്റെ കണ്ണുകളിലെ
കാമവും കോട്ട സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ
കാമുകിയുടെ കഥ കഴിച്ചുവല്ലോ കഷ്ടം
കാലത്തിന്റെ കോലായിൽ
കരളലിയിക്കും കഥകളിങ്ങനെയുണ്ട്
പലതും പറയുവാൻ കാൽപ്പനികതയുടെ
കൂട്ടുപിടിച്ചു ഞാനിതാ കഥയൊന്നു
ചമച്ചേ കവിയൂർ കോട്ടയുടെതായി
ജി ആർ കവിയൂർ
08 03 2021
Comments