വരിക വരിക
വരിക വരിക
അഴകിന്നാഴമറിയുന്നു
തുഴയാമിനിയും പുഴയൊഴുകട്ടെ
ഇണയായ് തുണയായി വന്നീടുക
തണലായി താങ്ങായ് ഇദയകനിയെ
നിനക്കിനി തോൾകൊടുത്തീടാൻ
ഉണ്ടെന്ന് അറിയുക പ്രിയതേ
മിഴിയിൽ നിന്നും
മിഴിയിലേക്കൊരു
മൊഴിയീണമൊഴുകുന്നു
നിൻ പ്രണയനിലാ കുളിരിൽ
അമ്പിളി ചന്തം മണക്കുന്നു ചന്ദനം
നനയുവാൻ ഉണ്ട് ഇനിയും
വർണ്ണ മഴകളായിരം
തീർക്കുന്നുണ്ട് വസന്തം
കുയിൽ പാടും കളമൊഴിയും
മയിലാടും കാഴ്ചകളും
മാമല മുകളിലെഴു വർണ്ണവും
വരിക വരിക നിലാമഴയത്തേക്കാമലേ
ജി ആർ കവിയൂർ
07.03.2021
Comments