ഉള്ളറിവ് ..

 ഉള്ളറിവ് ..


വേണ്ട വിരൽ ചുണ്ടലുകളൊട്ടുമേ 

തമ്മിൽ താരതമ്യം മറ്റുള്ളവയുമായ് 

ഇല്ല വേണ്ടൊരു ഒത്തു നോക്കൽ 

സൂര്യനും ചന്ദ്രനും തമ്മിലായ് 


സമയോജിതമായി അവർ 

പ്രകാശം പരത്തുന്നുണ്ട് 

പ്രകൃതിയുടെ നിയമിതമായ

പരിവർത്തിയിൽ   നിത്യവും 


കർമ്മം ചെയ്യുകയെന്നു 

കേട്ട് ചെവി പൊത്തി 

നടക്കാതെ സ്വയമറിഞ്ഞു 

പ്രവർത്തിക്കുക സ്വയമായി 


ധർമ്മ രക്ഷാർത്ഥം 

അനുചിതമായ് ചെയ്യുവാൻ

നിയുക്തരായവർ വന്നു 

പോകും സമയാസമയങ്ങളിൽ 


പ്രപഞ്ച യമനിയമങ്ങൾ 

താനേ നടന്നു പോകുന്നു 

അതെ പറ്റി വ്യാകുലതകൾ 

എന്തിനു വിഭ്രാന്തി കാട്ടണം 


സ്വർഗ്ഗ നരകങ്ങൾ ഇവിടെയല്ലോ 

മനയതി ഗാവേ സ്മരണകൾ 

മനനം ചെയ്യുക ഉള്ളിലിന്റെ 

ഉള്ളില്ലേ വസിപ്പൂയേതും സഖേ 



ജീ ആർ കവിയൂർ 

04 .03 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “