ഒന്നാവും പോലെ (ഗസൽ )

 ഒന്നാവും പോലെ (ഗസൽ )


പലരാവിലും  കേട്ടെന്റെ 

ഹൃദയത്തിൽ മുഴങ്ങും  

നിൻ കണ്ണിൽ വിരിഞ്ഞ 

ഗസൽ പൂക്കളായിരം    


മറക്കാനാവാത്ത ലഹരിയത് 

തന്നു മയക്കി ഓർമ്മകളിൽ 

പുതുവസന്തത്തിൻ മധുചഷകം 

ആ ലാസ്യത്തിൻ അലസതയിൽ 


നിൻ പദ ചലനങ്ങളും 

കുളിരുമറിഞ്ഞു 

മുല്ല പൂവിൻ മണം മയക്കും 

പുതു മണ്ണിൻ ഗന്ധവും 

 

മാറിമറിയുന്ന ഋതു 

വർണ്ണത്തിൻ ചാരുതയിൽ  

ജന്മജന്മാന്തരങ്ങളാൽ 

ഇല്ലാതെയാകുമോ 


മധുരനോവിൻ 

മാസ്മരിക ലഹരിയാൽ 

പ്രകൃതിയും പുരുഷനും 

ഒന്നാകുമ്പോലെ


പലരാവിലും  കേട്ടെന്റെ 

ഹൃദയത്തിൽ മുഴങ്ങും  

നിൻ കണ്ണിൽ വിരിഞ്ഞ 

ഗസൽ പൂക്കളായിരം    


ജീ ആർ കവിയൂർ 

12 .03 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “