കിനാവള്ളി (ഗസൽ )

 കിനാവള്ളി (ഗസൽ )


മൂളി പടരും നിൻ  അധരങ്ങളിലെ 

മധുര നോവ് പകരും മൊഴി 

മൊട്ടായെങ്കിലെന്നു  പലവട്ടം 

മോഹിച്ചിരുന്ന യൗവനമേ 


മൗനം കൂട് കൂട്ടും നിൻ 

മിഴിയിണകളിലെ 

പ്രണയ ശലഭങ്ങൾ 

ചിറകടിച്ചുമെല്ലെ 


എത്രനാൾ നോക്കി കണ്ടു 

വഴിവക്കിലെ ഗുൽമോഹറുകൾ 

വിരിയിച്ച തണലുകളും 

ഷൂളം കുത്തും ചൂളമരങ്ങളും 


കടന്നകന്നു പോയ കാലമേ 

നീയിന്നു നരവീഴിത്തിയെങ്കിലും 

എന്തെ ഓർമ്മ പുസ്‌തക താളിൽ 

ഇന്നും മായാതെ കിടക്കുന്നു 


ചലച്ചിത്രം കണക്കെ 

അനുഭൂതി പൂക്കുന്നുവല്ലോ 

നെഞ്ചിലെ വിങ്ങലുകളിൽ 

പടരുന്നുവല്ലോ കിനാവള്ളിയായ് 


ജീ ആർ കവിയൂർ 

19 .03 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “