ദേവീസ്തുതി ദളങ്ങൾ - 2
ദേവീസ്തുതി ദളങ്ങൾ - 2
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 2
സംപൂർണേ സംപൂജിതേ
ചന്ദ്രക്കലകൾക്കധിപേ
ഭക്തർക്കനുഗ്രഹം ചൊരിയും
കലാവതിയേ നമിക്കുന്നേൻ
ഓം കലാവത്യൈ നമഃ 6
ഇഹലോക പരലോക സുഖദായിനി
ജ്ഞാന സ്വരൂപിണി താമരാക്ഷി
തവ നയങ്ങളിൽ തിളങ്ങും
തേജസ്സു നല്കിയനുഗ്രഹിക്കണേ
ഓം കമലാക്ഷ്യൈ നമഃ 7
വേദാന്ത കാവ്യ വന്ദിതേ
പാപങ്ങളെ ഹനിക്കുവോളേ
ബ്രഹ്മവിദ്യാദായികേ
ബ്രാഹ്മിണി നിത്യം സ്‌തുതിക്കുന്നേൻ
ഓം കന്മഷഘ്ന്യൈ നമഃ 8
മോക്ഷ രൂപിണി സാഗരനിലയേ
മേഘരൂപിണി ജലദായികേ
അമൃതസ്വരൂപിണി നിന്നെ ഭജിക്കുന്നേൻ
അവിടുന്നെ കർമ്മോന്മുഖനാക്കണമേ
ഓം കരുണാമൃത സാഗരായൈ നമഃ 9
കല്പകോദ്യാനത്തിൽ
കടമ്പു വൃക്ഷത്തിനിടയിൽ
കാനന വാസിനിയമ്മേ
കരചരണങ്ങളാളർപ്പിക്കുന്നേൻ പൂജ
ഓം കദംബകാനനാവാസായൈ നമഃ 10
ജീ ആർ കവിയൂർ
24 .03 .2021
300 / 5 = 60 ശ്രുതി ദളം - 2 / 60
Comments