ദേവീ സ്തുതി ദളങ്ങൾ - 6

 ദേവീസ്തുതി ദളങ്ങൾ - 6  


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 6 


വേദവേദാന്ത രൂപിണി 

വനദുർഗ്ഗേ സകല ഗുണദായിനി 

വന്ദനേ മാന്യേ വസിക്കുക മനതാരിതിൽ

വന്ദിക്കുന്നേൻ തിരുമുന്നിലമ്മേ 


ഓം ഏവമിത്യാഗമാബോദ്ധ്യായൈ നമഃ  26  


ജീവ ബ്രഹ്മസ്വരൂപിണി 

ജന്മജന്മാന്തര ദുഃഖ മകറ്റുവൊളേ 

അർച്ചനചെയ്യുന്നു അമ്മേ 

അവിടുത്തെ കാരുണ്യമല്ലാതെയില്ല തായേ 


ഓം ഏകഭക്തി മദര്‍ച്ചിതായൈ നമഃ 27 


സച്ചിദാനന്ദ ലക്ഷണരൂപേ 

സർവ്വ വിജ്ഞാനരൂപേ 

സകലേ സർവ്വേശ്വരിയമ്മേ 

സകലചിത്തത്തിലമരുമമ്മേ 


ഓം ഏകാഗ്രചിത്ത നിര്‍ദ്ധ്യാതായൈ നമഃ 28 


ലോകേക്ഷണേ വിത്തരൂപേ   

വിജയ പ്രധായിനി  വിമലേ 

വന്നു നിത്യമകറ്റുക മാലുകളമ്മേ

മോക്ഷാമരുളി അനുഗ്രഹിക്കുക അമ്മേ 


ഓം ഏഷണാ രഹിതാദ്ദൃതായൈ നമഃ 29 


അൽപസുഗന്ധത്തേ  പ്രദർശിപ്പിച്ചു 

ദിവ്യപരിമളത്തിനു കാരണയായവളെ 

ഏലാസുഗന്ധിയായ ദേവി 

കുന്തളങ്ങളോടു കൂടിയവളേ നീയേ തുണ 


ഓം ഏലാസുഗന്ധിചികുരായൈ നമഃ 30 



ജീ ആർ കവിയൂർ 

26  .03 .2021 


300 / 5  = 60 ശ്രുതി ദളം - 6  / 60   


   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “