അവളുടെ മൂക്കുത്തി

 


അവളുടെ മൂക്കുത്തി


എൻ ആഗ്രഹമെന്തെന്നോ

മിന്നി തിളങ്ങും മൂക്കുത്തിയായ്

ശ്വാസനിനശ്വാസങ്ങളുടെയരികിൽ

അവളറിയാതെ മാറിടേണം



കാണണം നിത്യ ജീവിതമൊക്കവേ

അവളുടെ ചിരികളിലലിയണം

മിഴിത്തിളക്കങ്ങളറിയണം 

വിരിയുന്ന നുണക്കുഴി ചേലുകളിൽ


മധുരം പൊഴിക്കും മൊഴിയഴകിൽ

അലിഞ്ഞൊരു  കവിതയായി പാടണം

പ്രണയത്തിൻ ഗസലീണമായി തുടരണം

മൗനങ്ങൾ പൂക്കും ചിന്തകളിൽ നിറയണം


ഹൃദയമുരുകി എനിക്കായി പൊഴിക്കും

വിരഹ നോവിന്റെ കണ്ണുനീരായിയിറ്റു

നനയണമൊരു സുഖ ശീതള കാറ്റേറ്റ്

അവളുടെ ശോകങ്ങളിൽ പങ്കു കൊണ്ട്


കണ്ഠനാളത്തിൽ കുരുങ്ങും

വാക്കുകളിൽ മാറ്റൊലിയാകുന്നേരം 

എനിക്ക് എന്നെ മറന്നങ്ങു നിൻ 

മൂക്കുത്തിയായ് മാറണം പ്രിയതേ


ജീ ആർ കവിയൂർ

01.03.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “