കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ....
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
മ്മ ഹൃദയ വാസാ കൃഷ്ണാ
ഹയമേധാസമർപ്പിക്കുന്നിതാ
മാലകറ്റുക മായയെല്ലാം
മാനസ ചോരനേ
ഹന്തമീ അഹന്തയകറ്റു
ഹേ മധുസൂദന മുരാരേ ..
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
വൈര്യം പതിച്ച നിൻ
മകുടമല്ല വേണ്ടു
വൈര്യമകറ്റുക
വൈരാഗിണിയാണു ഞാൻ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
കാഷായമണിഞ്ഞില്ല
കായമെല്ലാം നിന്നിലർപ്പിച്ചു
കായാമ്പു വർണ്ണ നിന്നിലലിയാൻ
കാംഷിക്കുന്നു നിൻ സാമീപ്യം
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
നീ എൻ തമ്പുരുവിൽ
വിരൽ തൊടുമ്പോൾ
ആ നാദ ധാരയയിൽ
അലിഞ്ഞു ചേരുന്നു
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
രാധയായി ധാരയായ്
രുഗ്മിണിയായ് രമിക്കുന്നു
ഭാമയായ് ഭ്രമിക്കുമെന്നേ
മീരാ മാനസയാക്കുകില്ലേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹനിക്കുക തൃഷ്ണയെല്ലാം
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ....
ജീ ആർ കവിയൂർ
02 .03 .2021
Comments