ദേവീസ്തുതി ദളങ്ങൾ - 11
ദേവീസ്തുതി ദളങ്ങൾ - 11
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 11
ഈശ്വരി നിൻ നാമം മഹത്തരം
എന്നും ജപിക്കാൻ ശക്തി നൽകണമേ
എൻ അഹന്തകളേ ഹനിക്കണേമേ
വേദാന്ത പൊരുളേ സ്തുതിക്കുന്നേൻ
ഓം ഈഡിതായൈ നമഃ 51
സച്ചിദാനന്ദാത്മകനാം പരമശിവനുടെ
അര്‍ദ്ധാംഗമായ് വിരാചിപ്പോളെ സകലേ
ആനന്ദ സ്വരൂപിണി ശ്രീ ദേവി അമ്മേ
മന്ത്രാത്മികയായ ദേവി നിന്നെ നമിക്കുന്നേൻ
ഓം ഈശ്വരാര്‍ദ്ധാംഗ ശരീരായൈ നമഃ 52
ഈശശബ്‌ദത്തിൽ ജീവനായവളേ
പരമാത്മ സ്വരൂപിണീ കാമേശ്വര അധിദേവതേ
മ്മ മനസ്സിൽ വിളങ്ങുക നിത്യം അമ്മേ
മാനസ പൂജയിൽ തിളങ്ങും ശ്രീ ദേവിയമ്മേ
ഓം ഈശാധി ദേവതായൈ നമഃ 53
ഈശ്വര ചൈതന്യ സ്വരൂപിണി
ജഗൽ സൃഷ്ട്യാദി കാര്യപ്രേരണേ
ബ്രഹ്മസ്വരൂപി ശിവശങ്കര പത്നിയേ
ഈക്ഷണ പ്രകാശ സ്വരൂപിണീയമ്മേ
ഓം ഈശ്വര പ്രേരണകര്യൈ നമഃ 54
ഈശ്വര താണ്ഡവത്തിൽ സാക്ഷിയായവളേ
അസംസർഗ്ഗപ്രകാശ രൂപിണി ശിവേ
അവിടുന്നു അറുപത്തിനാലു കലകൾക്കും സാക്ഷിണീ
അവിവേകങ്ങളെ പൊറുക്കുക വോളേ മീനാക്ഷി
ഓം ഈശതാണ്ഡവ സാക്ഷിണ്യൈ നമഃ 55
ജീ ആർ കവിയൂർ
28 .03 .2021
300 / 5 = 60 ശ്രുതി ദളം - 11 / 60
Comments