ദേവീസ്തുതി ദളങ്ങൾ - 4
ദേവീസ്തുതി ദളങ്ങൾ - 4
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 4
കരിങ്കുവള മിഴിയാർന്നവളേ
അനേക കോടി ബ്രഹ്മണ്ഡ ലോചനേ
കടാക്ഷമാത്രയിൽ പുണ്യം നൽകുവോളേ
ജനനി ദുഃഖ നിവാരിണിയമ്മേ
ഓം കഞ്ജലോചനായൈ നമഃ 16
ഗാംഭീര്യ ധൈര്യമാർന്നവളേ
മാധുരീ ,മനോഹര വിഗ്രഹേ
ആനന്ദ രൂപാമൃതം ചൊരിയുവാളേ
ലളതാ രൂപേ ലയദായിനിയമ്മേ
ഓം കമ്രവിഗ്രഹായൈ നമഃ 17
ഉപാസനായോഗ്യയേ
ശ്രവണാത്മികേ ദേവി
മനനാത്മികേ മാനസത്തിലമരുക
മോക്ഷകാരിണി കർമ്മദായിനിയമ്മേ
ഓം കര്‍മ്മാദിസാക്ഷിണ്യൈ നമഃ 18
ജ്ഞാനശ്വരപിണി
കർമ്മ ബോധിനി
തദധിഷ്‌ഠാന ചൈതന്യരൂപണെ
തമസകറ്റുവോളേ താരകേശ്വരി
ഓം കാരയിത്ര്യൈ നമഃ 19
കാലാന്തരേ നമിപ്പവളേ
സൂക്ഷമ രൂപിണിയമ്മേ
കർമ്മഫലദായിനേ
ശ്രീ പരദേവതേ അമ്മേ
ഓം കര്‍മ്മഫലപ്രദായൈ നമഃ 20
ജീ ആർ കവിയൂർ
25 .03 .2021
300 / 5 = 60 ശ്രുതി ദളം - 4 / 60
Comments