ദേവീസ്തുതി ദളങ്ങൾ - 7

 ദേവീസ്തുതി ദളങ്ങൾ - 7   


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .



ശ്രുതി ദളം - 7  


പാപനിവാരിണി സകലേ 

ആത്മ ബ്രഹ്മഭേദ ജ്ഞാനാമൃതം 

അവിടുന്നു ചൊരിയുന്നു ശ്രീദേവി 

വ്യാജവചനങ്ങളെയകറ്റി കാക്കുക അമ്മേ 


ഓം ഏനഃ കൂട വിനാശിന്യൈ നമഃ 31 


സ്വസ്വരൂപാനന്ദാനുഭവേ 

ശിവരൂപിണി പരിപാലിക്കുക 

പതിയും പത്നിയും നീയേ അമ്മേ 

ശ്രീദേവി ഏകഭോഗയായ് മരുവുന്നോളേ 


ഓം ഏകഭോഗായൈ നമഃ  32 


അഭിന്നയായ് ഏകമയി 

അവിടുത്തേ കാരുണ്യമാത്രയാൽ 

ഏകരസാകാരിണി കുടുബിനിയമ്മേ 

മധുരസമാർന്നവളേ മീനാക്ഷി തുണ 


ഓം ഏകരസായൈ നമഃ 33 


ഏകമാം ഈശ്വര ജ്ഞാനം നൽകുവോളേ 

സവർവാണി സുന്ദരി സുശീലേ ദേവി 

അഖണ്ഡ ബ്രഹ്മസാക്ഷാൽക്കാരം നൽകുവോളേ 

അവിടുത്തെ ദൃഷ്‌ടിയാൽ അഹന്തയകറ്റണേ 


ഓം ഏകൈശ്വര്യ പ്രദായിന്യൈ നമഃ 34 


സംസാര ദുഃഖമകറ്റുവോളേ 

ആത്മജ്ഞാനം നല്കുമമ്മേ 

അജ്ഞാനത്തെയകറ്റി നീ 

വിജ്ഞാനത്തേ നൽകാവോളേ അമ്മേ 


ഓം ഏകാതപത്ര സാമ്രാജ്യ പ്രദായൈ നമഃ 35 



ജീ ആർ കവിയൂർ 

26  .03 .2021 


300 / 5  = 60 ശ്രുതി ദളം - 7   / 60   


   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “