ദേവീസ്തുതി ദളങ്ങൾ - 9

 ദേവീസ്തുതി ദളങ്ങൾ - 9 


ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .


ശ്രുതി ദളം -  9 


ഈ എന്ന അക്ഷര രൂപിണി 

ഈശ്വരി തവ ഭജനം പുണ്യം 

ഇഷ്ടവര ദായിനി തുണക്കുകയെന്നും 

ഇമകളടച്ചാൽ നിറയുന്നു നിൻ രൂപം മാത്രം അമ്മേ 


ഓം ഈകാരരൂപായൈ നമഃ 41 


സർവ്വ പ്രേരികയായ് ഉള്ളവളേ 

സർവ്വ ബുദ്ധി രൂപിണിയേ 

സകലർക്കും ഈശ്വരിയേ 

സാഷ്ടാഅംഗം  നമിക്കുന്നേൻ അമ്മേ 


ഓം ഈശിത്ര്യൈ നമഃ 42 


ഇച്ഛാ വിഷയങ്ങളായ് 

ശ്രവണ മനനാദിദ്ധ്യാ 

സനങ്ങളാൽ   മോക്ഷാമരുളും 

സനാതനിയമ്മേ തുണക്കുക 


ഓം ഈപ്സിതാര്‍ത്ഥ പ്രദായിന്യൈ നമഃ 43 


പരദേവതേ പരമേശ്വരി 

സർവേന്ദ്രിയങ്ങൾക്കും 

വിഷയമല്ലാത്തവളാകുന്നവളേ 

പ്രമാണത്വമുള്ളവളേ നമിക്കുന്നേൻ 


ഓം ഈദ്ദൃഗിത്യ വിനിര്‍ദേ്ദശ്യായൈ നമഃ 44 


തദൈക്യത്തെ വിധാനം നൽകുവോളേ 

ഭേദ ബുദ്ധി കൊണ്ടു ഈശ്വരി ധന്യയേ 

ഐശ്വര്യ ദായിനി രാജ്യം ,വിദ്യ ,ധനം 

ഉൽക്കർഷമൊക്കെ നൽകിയനുഗഹിക്കുവോളേ 


ഓം ഈശ്വരത്വ വിധായിന്യൈ നമഃ 45 


ജീ ആർ കവിയൂർ 

27   .03 .2021 


300 / 5  = 60 ശ്രുതി ദളം - 9 / 60   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “