നീലസമുദ്രം
നിൻ കണ്ണുകൾ നീലസമുദ്രം
എൻ മനസ്സതിൽ നീന്തി തുടിച്ചു
പ്രണയമേ നീ എൻ നീലാകാശം
പ്രാണൻ എന്റെ തുടിക്കുന്നല്ലോ
പ്രണയിനി നീയില്ലാതെ ഞാനില്ലല്ലോ
പാടാൻ നിൻ ഓർമ്മകളേറേയുണ്ടല്ലോ
അറിയാം നിനക്കിത് ഇഷ്ടമല്ലയെന്നു
അണയുകയെന്നരികിൽ കനവിലെങ്കിലും
പറയുക നീ എൻ മൗനമേ എന്തേ
നീ എൻ നിഴലായി ഉണ്ടല്ലോ
മെല്ലെ മെല്ലെ നീ എന്നെയറിയുക
വരിക വരിക പ്രിയതേ പ്രണയിനി
നിൻ കണ്ണുകൾ നീലസമുദ്രം
എൻ മനസ്സതിൽ നീന്തി തുടിച്ചു
പ്രണയമേ നീ എൻ നീലാകാശം
പ്രാണൻ എന്റെ തുടിക്കുന്നല്ലോ...
ജീ ആർ കവിയൂർ
23 .03 .2021
Comments