ദേവീസ്തുതി ദളങ്ങൾ - 3
ദേവീസ്തുതി ദളങ്ങൾ - 3
ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു .
ശ്രുതി ദളം - 3
തൃപുര സുന്ദരി തൃപ്തിയാർന്നവളേ
സുരനരപൂജിതേ സുഷമേ
മഹോദ്യാനവാസിനി
മാതംഗി കദംബ കുസുമ പ്രിയേ
ഓം കദംബ കുസുമപ്രിയായൈ നമഃ 11
പ്രത്യക് ബ്രഹ്മൈക്യ ജ്ഞാനരൂപേ
പ്രാണ പ്രണയിനി പരം പൂജിതേ
കന്ദര്‍പ്പനു വിദ്യകളെകിയവളേ
കാമദായിനി കാരുണ്യയേ
ഓം കന്ദര്‍പ്പവിദ്യായൈ നമഃ 12
കടക്കണ്ണാൽ നോട്ടമെറിഞ്ഞു
മന്മഥ പുനർജ്ജീവിപ്പവളേ
മഹാലക്ഷ്മീ ചന്ദ്രകാന്തനയനേ
ശ്രീദേവി കദംബ പുഷ്പസുഗന്ധേ
ഓം കന്ദര്‍പ്പ ജനകാപാംഗ വീക്ഷണായൈ നമഃ 13
കർപ്പൂര സുഗന്ധേ പൂജിതേ
കല്ലോലിനിയായവളേ ദേവി
ദിഗ്ഭാഗങ്ങളോടു കൂടിയവളേ
മഹാരാജ ഭോഗവതീ ദേവി
ഓം കര്‍പ്പൂരവീടീസൗരഭ്യ കല്ലോലിതകകുപ്തടായൈ നമഃ 14
കീർത്തനപ്രിയേ കലിദോഷനാശിനി
കാമ ക്രോധാദികളകറ്റി കാക്കുവോളേ
പത്മാസനത്തിലമരുവോളേ
പത്മേ ഭഗവതി പാപഹാരിണി നമിക്കുന്നേൻ
ഓം കലിദോഷഹരായൈ നമഃ 15
ജീ ആർ കവിയൂർ
25 .03 .2021
300 / 5 = 60 ശ്രുതി ദളം - 3 / 60
Comments