എൻ മൗനമേ
എൻ മൗനമേ
മൗനമേ നിന്നെ ഞാനെന്തു വിളിക്കും
അനുരാഗമെന്നോ പ്രണയമെന്നോ
ആവില്ല ഇങ്ങിനെ നീറി കഴിയുവാൻ
അണയാത്ത കനൽ കട്ടയായ് മനം
ആവി പകരുവാൻ ഇല്ലൊരു പാന പാത്രവുമായ്
ആഴിമുഖത്തെത്തി നിൽക്കുന്നുവല്ലോ
അഴിയാത്ത ഒടുങ്ങാത്ത ഓർമ്മകളുമായ്
അണയാറാവുമീ വേളകളിലൊരു നോക്ക്
കാണാൻ വിതുമ്പി മനം വേഴാമ്പലായി
വർഷ ഋതു കാത്തു കഴിഞ്ഞവേളകൾ
എവിടെ നിന്നോരു കുളിർക്കാറ്റു പറത്തി
മാനം കാണാതെ താളിലൊളിപ്പിച്ച പീലി
കണ്ണിൻ പീലികൾ നനഞ്ഞു
കേട്ടു കാതിലാനന്ദ ഭൈരവി
മനം വീണ്ടും തുടിച്ചോരു വേള
വള പൊട്ടുകൾ ഓർമ്മ ചെപ്പിലായ്
ജീ ആർ കവിയൂർ
18 .03 .2021
Comments