എല്ലാവരും (ഗസൽ )
എല്ലാവരും (ഗസൽ )
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
എൻ പ്രാണനേ നിന്നെ ആഗ്രഹിക്കുന്നു
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
നിൻ സാമീപ്യം അറിഞ്ഞതു മുതൽ
ഞാനറിയുന്നു എന്റെ വയസ്സ്
പ്രണയിക്കാനുള്ളതോ അറിയില്ല
ഒരല്പമെങ്കിലും ദുഖത്തിന് നോവിൻ
നൂലിണകൾ കോർക്കുന്നു നിന്നിൽ
എന്തെനിക്കു അധികാരമെന്നറിയില്ല
ഞാനാ ശ്വസം പോലും നിനക്കായി
വിട്ടകന്നിരുന്നു വല്ലോ പ്രിയതേ
നിന്നിൽ ഞാൻ അർപ്പിക്കുന്നെല്ലാം
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
നിന്റെ പേരിനെ ജപിക്കാൻ
തുടങ്ങിയത് മുതൽ ചിന്തകൽ
ചിരാതുകൾ തെളിഞ്ഞു നിന്നു
എപ്പോൾ മുതൽ നിൻ
വരവറിയിച്ചിരുന്നുവോ
അപ്പോൾ മുതൽ ജീവന്റെ പ്രകാശം
ഇന്ദ്രജാലം പോലെ തോന്നി സഖിയെ
നിൻ ചിന്താ സ്പര്ശനമേറ്റതുമുതൽ
നിൻ ചിന്താ സ്പര്ശനമേറ്റതുമുതൽ
എന്നിൽ നിൻ സുഗന്ധം ഞാനറിയുന്നു
നീ വസന്തത്തിന് ദേവത ആയിരുന്നോ
നിന്നെ കുറിച്ചോർക്കുന്നതും പുണ്യമല്ലോ
നിന്നിൽ ഞാൻ അർപ്പിക്കുന്നെല്ലാം
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
എല്ലോരും ജീവിതത്തേ പ്രണയിക്കാറുണ്ട്
ജീ ആർ കവിയൂർ
22 .03 .2021
Comments