നോവിക്കുവോ (ഗസൽ )
നോവിക്കുവോ (ഗസൽ )
നോവ് വീണ്ടും വീണ്ടും
നിൽക്കുന്നു ഹൃദയത്തിലായ്
എന്തിനിങ്ങനെ പൊഴിക്കുന്നു
കണ്ണുനീർ കണങ്ങളായിരം വട്ടം
തണലും താങ്ങുമില്ലാതെ
തങ്ങുന്നു തളിരിടുമോമ്മയാൽ
തഴുതിടാത്ത വാതായനത്തിലൂടെ
തണുവന്നു തോട്ടകലുന്നതെന്തേ
വഴികൾ പിന്നിട്ടു മിഴികളിൽ
മൊഴിയുന്നു ഗസലീങ്ങളായ്
മറന്നു പാടുന്നു വിരഹത്തിൻ
മറക്കാനാവാത്ത പരിവേദനകൾ
ഹൃദയമേ നിനക്കിനിയും
നീരണിയാനാവുമോ ഇങ്ങനെ
രണമൊഴുകുന്നു ധമനികളിൽ
നിനക്കായ് മാത്രമായി പ്രിയതേ ..!!
നോവ് വീണ്ടും വീണ്ടും
നിൽക്കുന്നു ഹൃദയത്തിലായ്
എന്തിനിങ്ങനെ പൊഴിക്കുന്നു
കണ്ണുനീർ കണങ്ങളായിരം വട്ടം ...!!
ജീ ആർ കവിയൂർ
17 .03 .2021
Comments