വരവായി

 






വരവായി 

കനവിൻ പുതപ്പണിഞ്ഞു 
കർണ്ണികാര കണികണ്ടു  
കൺ ചിമ്മിയുണരുന്ന
മേട മഞ്ഞിൻ കുളിരിൽ 


വിരഹം ഇലകൊഴിച്ച
മനസ്സിൻ ചില്ലകളിലാകെ  
പ്രതീക്ഷകൾ തളിരിട്ടു   
വിഷു പക്ഷി പാട്ടുണർത്തി 

പ്രാണപ്രിയനേ നീയങ്ങു
പുഞ്ചിരി കൈനീട്ടവുമായ്
കൂടണയുമല്ലോ മനസ്സിലാകെ 
മത്താപ്പ്  പൂത്തിരി സന്തോഷം 


വയൽ വരമ്പുകടന്നു 
വർണ്ണത്തിൻ ചിറകിലേറി 
വരവായ് വിഷു വരവായ് 
വരവായ് വിഷു വരവായ്..

ജീ ആർ കവിയൂർ 
21 .03 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “