പ്രണയ കനവ്
പ്രണയ കനവ്
നെഞ്ചോട് ചേർത്തു ഞാൻറെ
നല്ല ദിനങ്ങളുടെ ഓർമ്മകളൊക്കെ
ഓമൽ തണുവാർന്ന തിളക്കമാർന്ന
ഒരിക്കലും തിരികെ വരാത്തൊരു
കുയിൽ പാടും മയിലാടും
മാനും മുയലുമൊടും
മാനത്തു വർണ്ണം തീർത്ത
മാരിവിൽ കാവടിയും
കാറ്റിൻ കൈയ്യാൽ കൊഴിച്ച
മധുരം പൊഴിച്ച ചക്കരച്ചി
മനമൂയലാടും ശലഭ ചിറക്
കനവെന്നറിയില്ല നിനവോ
നിനക്കായ് കരുതിയ
അല്ലിയാമ്പലും ചാമ്പക്കയും
കണ്ടു കൊതി തീരാത്ത
നിൻ നയങ്ങളിലാരും കാണാത്ത
പ്രാണനിൽ പ്രാണനാവും
പ്രപഞ്ച സത്യങ്ങളൊരുക്കും
പ്രണിതമാം ഹരിതമാം
പ്രണയ വസന്തങ്ങൾ
സഖേ നീയിന്നെവിടെ
സഹ്യനുമപ്പുറത്തോ
സ്നേഹമേ നിന്നെ തേടുന്നു
സജല നയനങ്ങളിന്നും
സുഖമായിയിരിക്കുന്നുവല്ലോ
സന്തോഷമായ് കഴിയുകയെന്നും
സ്വാന്ത്വനം നൽകുന്നുയിന്നുമെന്നും
തിരികെ വരാത്തൊരു പിൻനിലാവ്
മൊഴികളില്ലാത്ത മൗനം
പേറ്റു നോവേറ്റിയ ദുഃഖം
ഋതുക്കൾ കൊഴിഞ്ഞു പൊഴിഞ്ഞു
നെഞ്ചോട് ചേർത്തു ഞാൻറെ
നല്ല ദിനങ്ങളുടെ ഓർമ്മകളൊക്കെ
ഓമൽ തണുവാർന്ന തിളക്കമാർന്ന
ഒരിക്കലും തിരികെ വരാത്തൊരു കനവ്
ജീ ആർ കവിയൂർ
27 .03 .2021
Comments