ചിരംജീവനേ ..
ചിരംജീവനേ ..
മാനസപൂജായല്ലോ നിനക്കേറ്റം പ്രിയം
മാരുത തനയാ മരുത്വാ മല വാഹകനേ
മരുവുക നിത്യമെൻ ഉള്ളകത്തിലായി
മേദിനി പുത്രിയാം സീതാ ദുഖമറ്റിയോനേ
രാമ രാമനാമ പ്രിയനേ രായ്കറ്റുവോനേ
രാമ സുഗ്രീവ സചീവനേ അഞ്ജനാ തനയനേ
രാമ ശ്രീരാമ ദൂതനേ വൈയ്യാകരണനേ
രണധീരനേ ല്കങ്കാദഹനകാരകനേ
തനുവിങ്കലായുധമേറ്റവനെ ഹനുമാനേ തുണ
തുയിലുണർത്തുന്നു രാമ നാമത്താൽ നിന്നേ
താങ്ങായി തണലായി നിത്യമെങ്കളേ കരുതുവോനേ
തൃക്കവിയൂരിൻ തിലകമേ ചിരംജീവനേ നമിക്കുന്നേൻ
ജീ ആർ കവിയൂർ
11 .03 .2021
Comments