നിൻ കൃപ
നിൻ കൃപ
നീ തന്നൊരു കണ്ണുകളിലെ
പ്രകാശം തിരിച്ചെടുക്കുകിലും
ഉണ്മായാം നിൻ തേജസ്സ് നിത്യവും
ഉൾക്കണ്ണിൽ തിളങ്ങി നിൽക്കണേ
ഉഴറുമി മനസിന്റെ കടിഞ്ഞാൺ
ഉണ്ണിയേശുവേ നീ നേർവഴികാട്ടണേ
ഉലകത്തിന്റെ പാപങ്ങളെല്ലാം
ഉണ്മായാം തിരുകരത്താലെറ്റിയില്ലേ
പെരുവഴിയിലയുന്നവർക്കു നിൻ
പെരുമയറിയില്ലല്ലോ നിന്ദിക്കുന്നവരെയും
പഴുതില്ലാതെ ദുഃഖ കടലിൽ നിന്നും നീ
പായ് വഞ്ചിയിലേറ്ററി സന്തോഷത്തിൻ
പലവുരു തീർത്തണച്ചില്ലേ ആത്മ നായികാ
നീ തന്നൊരു കണ്ണുകളിലെ
പ്രകാശം തിരിച്ചെടുക്കുകിലും
ഉണ്മായാം നിൻ തേജസ്സ് നിത്യവും
ഉൾക്കണ്ണിൽ തിളങ്ങി നിൽക്കണേ
ജീ ആർ കവിയൂർ
26 .03 .2021
Comments