ശ്രമിക്കുന്നു ഞാനും

 ശ്രമിക്കുന്നു ഞാനും



മേദിനി തൻ മുഖത്ത് 

മിഴിയും രണ്ടു പൂക്കളല്ലോ 

സൂര്യചന്ദ്രന്മാർ നിത്യം 

കാണായികയില്ലങ്കിലോ 


മനുകുലമല്ല സമസ്ത ജീവജാലങ്ങളും 

മൃതപ്രായരാകുമെന്നു പറയേണ്ടതില്ലല്ലോ 

പ്രപഞ്ചത്തിൻ അതുല്യ  ശക്തിയായ് 

പ്രണയത്തിൻ പ്രതീകമായ് തുടരുന്നു 


ഇവർ തൻ കാന്തിയാലേ 

വിരിയുന്നിതു അബുജവും 

അല്ലിയാമ്പലും ദിനേ 

കണ്ടു  മോഹിച്ചിവർ 


പരസ്പരം പൂരകങ്ങളായി കാട്ടുന്നു  

സമ്മോഹനമാം സ്നേഹമല്ലോ 

വണ്ടണയുന്നതും ചെണ്ടുലയുന്നതും 

പിറവിതൻ പരസ്യമാം രഹസ്യമല്ലോ 


യുഗയുഗങ്ങളായി കണ്ടും  കേട്ടും 

എത്രയോ കവികൾ പ്രതികരിച്ചിതു 

ഇന്നുമിതു കണ്ടു കൗതുകം പൂണ്ട് 

എഴുതാൻ ശ്രമിക്കുന്നു ഞാനും 


ജീ ആർ കവിയൂർ 

04 .03 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “