ശിവ ഢമരുകയിൽ

 ശിവ ഢമരുകയിൽ നിന്നും 

ഉണർന്ന നാദ ബ്രഹ്മമേ 

പ്രപഞ്ചത്തിൻ ചുവടുവച്ച 

ആദിമ താളലയമേ 

സപ്ത സ്വര ശ്രുതി പകർന്നു 

തുടി തുള്ളിയ രാഗ ഭാവമേ 

മിടിക്കുന്നുയിന്നുമിന്നും 


ഇടക്കതൻ ആത്മാവെന്ന പോൽ    

ഇടനെഞ്ചിൽ തുടി തുള്ളിയ ലയമേ 

ഇണ കണ്ണിണപോലെ മിഴിക്കും 

ഈണത്തിനു നൃത്തം വക്കും 

ഈ വിരൽത്തുമ്പിൽ പകർന്നു 

ഇഴകോർക്കും വാക്കിന് പൊരുളേ 


പുലരുക പുണരുക രാപ്പകലില്ലാതെ  

പഞ്ചാക്ഷരിയായ് പലവുരു 

പ്രകാശ ധാരയായി നിത്യം 

പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളും 

പ്രണവ പ്രണയ പ്രവാഹമേ ..!!


അറിഞ്ഞു തെളിഞ്ഞു നീങ്ങട്ടെ 

അറിവിന്റെ അറിവിനെ അറിഞ്ഞു 

അകം പൊരുളല്ലോ പുലരുന്നു 

അഴകെറട്ടെ അണയട്ടെ അന്ധകാരം 

ആത്മ ജ്യോതി തെളിയട്ടെ 

അണയാതെ കാക്കാൻ തുണയാവട്ടെ 


ശിവ ഢമരുകയിൽ നിന്നും 

ഉണർന്ന നാദ ബ്രഹ്മമേ ..



ജീ ആർ കവിയൂർ 

12 .03 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “